Home Association News തണൽ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യാ ക്വിസ് സംഘടിപ്പിച്ചു

തണൽ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യാ ക്വിസ് സംഘടിപ്പിച്ചു

37
0

കുണ്ടറ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്ത്യാ ക്വിസിൽ മുഹമ്മദ്, ജീവൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യൻ, സഞ്ജു എസ്. സുനിൽ രണ്ടാം സ്ഥാനവും, മാധുരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും  സമ്മാനിച്ചു .

 

ശ്രീ. ഷിജു വി. ക്വിസ് മാസ്റ്റർ ആയിരുന്നു. രാവിലെ തണൽ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് ധനേഷ് ദേശീയ പതാക ഉയർത്തി. സെക്രെട്ടറി ഷിബു കുമാർ, വിജിത് കുമാർ, ജോജി ജോൺ, അശോകകുമാർ, രതീഷ്, ശ്യാംദാസ് , കൃഷ്ണകുമാർ, ഹരികൃഷ്ണൻ, ശരത്  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here