Home Association News തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു

40
0

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്)

ഇന്ത്യയുടെ 73-മത് സ്വാതന്ത്ര്യദിനം 2019 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച വൈകീട്ട് അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് ആഘോഷിച്ചു.ട്രാസ്ക് പ്രസിഡന്റ് ശ്രീ. മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. സിബി പുതുശേരി സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ. രാജേഷ് കല്ലായിൽ , വനിതാവേദി സെക്രട്ടറി ശ്രീമതി.നീന ഉദയൻ, അൽമുല്ല മാർക്കറ്റിങ് എക്സിക്യൂട്ടീവ് ശ്രീ. പരേഷ് പട്ട്യായാർ,മാസ്റ്റർ റമീസ് ഹാസിം (കളിക്കളം കൺവീനർ) ശ്രീമതി. പ്രബിത സിജോ (വനിതാ വേദി ജോയിന്റ് സെക്രട്ടറി) ശ്രീ.സുകുമാരൻ.ടി (സ്പോർട്സ് കൺവീനർ) എന്നിവർ ആശംസകളും അർപ്പിച്ചു . ജോയിന്റ് ട്രഷറർ ശ്രീ. സലീഷ് പോൾ നന്ദിയും രേഖപ്പെടുത്തി.കേരളത്തിലെ പ്രളയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

 

കിടപ്പാടവും മറ്റും നഷ്ട്ടവരുടെ വേദനയിൽ ട്രാസ്ക് അംഗങ്ങളും അവരുടെ ദുഃഖത്തിൽ പങ്കു ചേർന്നു.തുടർന്ന് കുട്ടികൾക്കായി ശ്രീമതി. അശ്വതി സിമിൽ സ്വാതന്ത്ര്യദിനാ സന്ദേശവും നൽകി. സ്വാതന്ത്ര്യ സമര സേനാനികളൂടെ വിഷയത്തെ ആസ്പദമാക്കി പ്രഛന്ന വേഷം മത്സരവും ക്വിസ് മത്സരവും നടത്തി. പ്രഛന്ന വേഷ മത്സരത്തിൽ താഴെ പറയുന്ന കുട്ടികൾ സമ്മാനാർഹരായി .ഒന്നാം സമ്മാനം: മാസ്റ്റർ. ഇവാൻ സൈമൺ , രണ്ടാം സമ്മാനം: കുമാരി. അഭിഗേൽ ജോയ്, മൂന്നാം സമ്മാനം: മാസ്റ്റർ. നിർമൽ ജോൺ ബെന്നി എന്നിവർ കരസ്ഥമാക്കി . തുടർന്ന് ഏരിയ അടിസ്ഥാനത്തിൽ അംഗങ്ങൾ ദേശഭക്തി ഗാനം ആലപിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നു സഹകരിച്ച ട്രാസ്‌ക് ഏരിയ ഭാരവാഹികൾ, വനിതാവേദി, സബ് കമ്മിറ്റികൾ, കളിക്കളം കുട്ടികൾ എല്ലാവര്ക്കും ഒരായിരം നന്ദി!!

LEAVE A REPLY

Please enter your comment!
Please enter your name here