Kuwait

നമുക്കു ചുറ്റും സഹായമര്‍ഹിയ്ക്കുന്ന ധാരാളം ആളുകളുണ്ട്. മാരകരോഗങ്ങള്‍ക്ക് ചികിത്സിയ്ക്കുവാന്‍ പണത്തിനായി നെട്ടോട്ടമോടുന്നവര്‍ , അനാഥരായ പിഞ്ചു ബാല്യങ്ങള്‍ , കിടപ്പാടമില്ലാത്തവര്‍ തുടങ്ങി സഹായമര്‍ഹിക്കുന്ന ധാരാളം ആളുകള്‍ . പലപ്പോഴും സഹായമനസ്ക്കരായവര്‍ക്ക് അവരുടെ ജീവിത തിരക്കുകള്‍ക്കിടയില്‍ ‍അര്‍ഹരായവരെ കണ്ടുപിടിക്കുന്നതിനു സാധിക്കാറില്ല. ദൈവകൃപയാല്‍ ലഭിച്ച സമ്പത്തില്‍ നിന്നും സഹജീവികളെ സഹായിക്കുന്നതിന് സന്മനസ്സായ ലോകമെമ്പാടുമുള്ള നന്മ നിറഞ്ഞവര്‍ക്ക് സഹായം ആവശ്യമായവരിലേയ്ക്ക് വഴികാട്ടിയാവുക എന്നതാണ്‌ അബ്ബാസിയ ടുഡേയുടെ ചാരിറ്റിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെയും കുവൈത്തിലെയും നിര്‍ധനരായ ആളുകള്‍ക്ക് സഹായമെത്തിക്കുക എന്നതാണ്‌ ഇതില്‍ പ്രധാനമായിട്ടുള്ളത്. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അര്‍ഹരായവരുടെ വിവരങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്‌. അപേക്ഷകള്‍ അയയ്ക്കേണ്ടത് contact@abbasiyatoday.com എന്ന ഇ-മെയില്‍ അഡ്രസ്സിലാണ്‌. സഹായം ആവശ്യമായ വ്യക്തിയുടെ പേര്‌, ഫോട്ടോ, കൃത്യമായ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം .സഹായം ആവശ്യമായവര്‍ക്ക് വേണ്ടി അവരെ വ്യക്തിപരമായി അറിയാവുന്ന ആര്‍ക്കും അപേക്ഷ അയയ്ക്കാവുന്നതാണ്‌. അപേക്ഷ അയയ്ക്കുന്ന ആളിന്റെ പേര്‌, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്താനും മറക്കരുത്. കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുകയുള്ളൂ. സഹായമനസ്ക്കരായവര്‍ക്ക് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളില്‍ നിന്നും ലഭ്യമാകുന്ന ബാങ്ക് അക്കൗണ്ട് നമ്പരിലേയ്ക്ക് പണം അയയ്ക്കാവുന്നതാണ്‌. അബ്ബാസിയ ടുഡേയുടെ ചാരിറ്റിയിലേയ്ക്കായി ഞങ്ങള്‍ നേരിട്ട് പണം സ്വീകരിക്കുന്നതല്ല. ചാരിറ്റിയിലേയ്ക്കായി പണപ്പിരിവ് നടത്തുന്നതിന്‌ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടുമില്ല. ആയതിനാല്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്തകളില്‍ നിന്നും ലഭ്യമാകുന്ന ബാങ്ക് അക്കൗണ്ട് നമ്പരിലേയ്ക്ക് മാത്രമേ പണം അയയ്ക്കാവൂ എന്ന് ഓര്‍മിപ്പിക്കുന്നു.

View More

Advertise Here

300 x 150