Home Association News ഒ ഐ സി സി യുവജന സംഘടന പുരസ്കാര സന്ധ്യ റാഫിൾ കൂപ്പൺ വിതരണം ചെയ്തു

ഒ ഐ സി സി യുവജന സംഘടന പുരസ്കാര സന്ധ്യ റാഫിൾ കൂപ്പൺ വിതരണം ചെയ്തു

134
0

ഒ ഐ സി സി കുവൈറ്റ് ന്റെ നേതൃത്വത്തിൽ ഒക്ടോബര് 12 ആം തീയതി – നടക്കുന്ന പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, പാലക്കാട്  MP വി. കെ. ശ്രീകണ്ഡൻ, ബോളിവുഡ് താരവും കോൺഗ്രസ്സ് നേതാവുമായ ശ്രീമതി, നഗ്മ തുടങ്ങിയവർ പങ്കെടുക്കുന്ന “പുരസ്കാരസന്ധ്യ -2019” എന്ന സാംസ്‌കാരിക പരിപാടിയുടെ റാഫിൾ കൂപ്പണിന്റെ വിതരണം ഒ ഐ സി സി കുവൈത്തിന്റെ യുവജന സംഘടനയായ ഒ ഐ സി സി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ ഒ ഐ സി സി ഒാഫീസിൽ വച്ച് നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ്സ് പുതുക്കുളങ്ങര യൂത്ത് വിംഗ് മെമ്പർ ടുബിന് കൈമാറി. യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഇല്ല്യാസ് പൊതുവാച്ചേരി സ്വാഗതവും ട്രഷറർ ബൈജു പോൾ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് ഷബീർ കൊയിലാണ്ടി, ജന:സെക്രട്ടറി ഇസ്മായിൽ പാലക്കാട്, ഹസീബ്, ഇസ്മായിൽ മലപ്പുറം, ശരൺ, ശരത്, ആൽബിൻ, രജിത്, സുജിത് കായലോട്, അനസ്, ബിജു കണ്ണൂർ, ടിന്റ, അരുൺ, ദിലീബ്, ബിജി പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here