ജേഴ്സി പ്രകാശനം ചെയ്തു

  95
  0
  കുവൈത്ത് സിറ്റി: ബോഡി സോൺ റൗദ എഫ്സി കെഫാക് സീസൺ 8 ജഴ്സി പ്രകാശനം ഫഹാഹീൽ സൂഖ് സഭ ബോഡി സോൺ ജിം ഓഡിറ്റോറിയത്തിൽ വെച്ച് കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുറഹ്മാൻ ബോഡി സോൺ റീജണൽ ഡയറക്ടർ ഗഫൂർ എം ടി സിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. റൗദാ എഫ്സി പ്രസിഡണ്ട് ഷബീർ സാസ്കോ അധ്യക്ഷത വഹിച്ചു. ബോഡി സോൺ മാനേജർ ദാവൂദ്, ചീഫ് ട്രെയിനർ ശരീഫ്, കെഫാക് എം സി ബേബി നൗഷാദ്, ടീം മാനേജർ ഉമൈർ അലി എന്നിവർ ആശംസകൾ അർപ്പിച്ചു.
  ചടങ്ങിൽ ബോഡി സോൺ ട്രെയിനർമാരായ സാലിം, അസീസ്, ഷെഫീഖ് കൊല്ലം, നജ്മുദ്ദീൻ, ഷഹീൽ അരീക്കോട്, ഷഹദ് മണ്ണാർക്കാട്, സാബിർ, ശിഹാബ് കോട്ടക്കൽ എന്നിവർ കളിക്കാർക്കുള്ള ജഴ്സി വിതരണം ചെയ്തു. ജീവസ് എരിഞ്ഞേരി സ്വാഗതവും മുഹമ്മദ് കാവനൂർ നന്ദിയും പറഞ്ഞു.

  LEAVE A REPLY

  Please enter your comment!
  Please enter your name here