Home Association News തണൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

തണൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

31
0

കൊല്ലം , കുണ്ടറ :
പെരുമ്പുഴയിലും സമീപപ്രദേശങ്ങളിലും  സാമൂഹിക, സാംസ്കാരിക ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിക്കൊണ്ടു നാലാം വർഷത്തിലേക്കു കടക്കുന്ന പെരുമ്പുഴ  തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ  2019 -2020 കാലയളവിലേക്കുള്ള സൊസൈറ്റി  ഭാരവാഹികളെ  തിരഞ്ഞെടുത്തു.  തണൽ ഓഫീസിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ  വച്ചു  ഐക്യകണ്ടേനേയാണ്  ഭാരവാഹികളെ തിരഞ്ഞെടുത്തത് . പൊതുയോഗത്തിൽ  കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും,  വരും വർഷത്തേക്കുള്ള പരിപാടികളെ പറ്റിയുള്ള  വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു.  ശ്രീ. ജഗത് കൃഷ്ണകുമാർ (ചെയർമാൻ), ശ്രീ. ധനേഷ് ടി. എൽ. (പ്രസിഡന്റ്), ശ്രീ. ഷിബു കുമാർ (സെക്രട്ടറി), ശ്രീ. വിജിത്‌ കുമാർ (ട്രെഷറർ),  ശ്രീ. അശോക കുമാർ (വൈ. പ്രസിഡന്റ്)   ശ്രീ. അഭിലാഷ് (ജോ. സെക്രെട്ടറി), എന്നിവരെയും  മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായി  ശ്രീ. അബീഷ് (പ്രോഗ്രാം കൺവീനർ),  ശ്രീ. ജോജി ജോൺ (ബ്ലഡ് ഡോണോർസ് കൺവീനർ) ,  ശ്രീ.  കൃഷ്ണകുമാർ (റിസെപ്ഷൻ കൺവീനർ)  ,  ശ്രീ.  ഷിജൂ  വി, ശ്രീ.  ശ്യാം ദാസ് ,  ശ്രീ.  ശരത്,  ശ്രീ.  ഷൈൻ,  ശ്രീ.  ഹരികൃഷ്ണൻ,  ശ്രീമതി. ഷീബ അബീഷ് എന്നിവരെയും തിരഞ്ഞെടുത്തു.   വിവിധ രാജ്യങ്ങളിലെ കോ-ഓർഡിനെറ്റേഴ്‌സ് ആയി ശ്രീ.   കിരൺ എസ് .വി.(കാനഡ) , ശ്രീ.  സുധീഷ് ടി.  (സൗദി അറേബ്യാ)  , ശ്രീ.  അനീഷ് തങ്കച്ചൻ (യു.എ.ഇ.), ശ്രീ.  ജെൻസൺ മാത്തുക്കുട്ടി (ഖത്തർ)  , ശ്രീ.  അനിൽ ശിവ  (യു.എ.ഇ.), , ശ്രീ.  ശ്രീജിത്ത്  എസ് (കുവൈറ്റ്) , ശ്രീ.  രതീഷ്  ആർ (ഒമാൻ) , ശ്രീ.  അശോകൻ എൻ .(കുവൈറ്റ്) , ശ്രീ.  നിതിൻ  വി .(ഔട്ട്സൈഡ് കേരള) എന്നിവരെയും തിരഞ്ഞെടുത്തു.കഴിഞ്ഞ കാലങ്ങളെ പോലെ തന്നെ ഇനിയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വച്ച് കൊണ്ട് പെരുമ്പുഴയ്ക്കു തണലായി “തണൽ പെരുമ്പുഴ” കാണുമെന്നു ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here