Home Association News കാന്‍സര്‍ അവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു.

കാന്‍സര്‍ അവബോധ സെമിനാര്‍ സംഘടിപ്പിക്കുന്നു.

26
0

കുവൈത്ത് സിറ്റി : പ്രമുഖ  ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈത്ത് ഇന്ത്യന്‍ ഡോക്‌ടേഴ്‌സ്  ഫോറത്തിന്‍റെ സഹകരണത്തോടെ   കാന്‍സര്‍ അവബോധ സെമിനാറും ക്ലാസുകളും സംഘടിപ്പിക്കുന്നു. സെമിനാറിന്  ഇന്ത്യയിലെ  പ്രമുഖ അര്‍ബുദ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വിപി ഗംഗാധരന്‍, ഡോക്ടര്‍ ചിത്രതാര എന്നിവര്‍ നേതൃത്വം നല്കും . ഈ മാസം 30  ന്  11 മണിക്ക്  സല്‍മിയ  ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളിലും ഒക്ടോബര്‍ 31 ന്  രാവിലെ 8:30 മണിക്ക് ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലുമാണ്  സെമിനാര്‍ നടക്കുക.  ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കാന്‍സര്‍ രോഗം വരാനുള്ള പ്രധാന കാരണമെന്നും ഇതിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നിലാവ് ഭാരവാഹികള്‍ അറിയിച്ചു.  ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് ഫോറം, കുവൈത്ത് കാന്‍സര്‍ സൊസൈറ്റി  എന്നിവയുടെ പ്രതിനിധികള്‍ സെമിനാറില്‍  പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here