യൂണിമണി കെഫാക് സോക്കര്‍ ലീഗ് : സി.എഫ്.സി സാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം
മിശ്രിഫ് : യൂണിമണി കെഫാക് സോക്കര്‍ ലീഗിലെ മത്സരങ്ങളില്‍ സി.എഫ്.സി സാല്‍മിയ,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ബ്ലാസ്റ്റേര്‍സ് എഫ്.സി,ടി.എസ്.എഫ്.സി ടീമുകള്‍ക്ക് വിജയം.ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി . സി.എഫ്.സിക്ക് വേണ്ടി ജമാല്‍ സ്കോര്‍ ചെയ്തു. ഗോളുകള്‍ കൊണ്ട് വല നിറഞ്ഞ രണ്ടാംമത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയാസ്കോ എഫ്. സിയെ തകര്‍ത്തെറിഞ്ഞു. മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി നാല് ഗോളും കൃഷ്ണ ചന്ദ്രനും അനീഷും ഓരോ ഗോളുകള്‍ നേടി.തുടര്‍ന്ന് നടന്ന മത്സരത്തില്‍ കേരള ചാലഞ്ചേര്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് അബ്ബാസ്സിയയെ കീഴടക്കി.വിജയികള്‍ക്ക് വേണ്ടി ഷഹീര്‍ ഇരട്ട ഗോളും, ബിജു ഒരു ഗോളും സ്കോര്‍ ചെയ്തു. ലീഗില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്ലാസ്റ്റേര്‍സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ശബാബ് എഫ്.സിയെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേര്‍സിന് വേണ്ടി ഷമീറും ജസീലും ഓരോ ഗോളുകള്‍ നേടി. കരുത്തന്മാര് തമ്മില്‍ ഏറ്റു മുട്ടിയ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.എസ്.എഫ്.സി കേരള സ്റ്റാറിനെ കീഴടക്കി.ആല്‍ബിയും സാബുവും ടി.എസ്.എഫ്.സിക്ക് വേണ്ടി ഓരോ ഗോളുകള്‍ നേടി.
എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ...
Recent Comments