LOADING CLOSE

കാന്‍സര്‍ ബോധവത്കരണസെമിനാറുകള്‍ സംഘടിപ്പിച്ചു.

കാന്‍സര്‍ ബോധവത്കരണസെമിനാറുകള്‍ സംഘടിപ്പിച്ചു.

കാന്‍സര്‍ ബോധവത്കരണ സെമിനാറുകള്‍  സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്‍റെ ഭാഗമായി നിലാവ് കുവൈത്തിന്‍റെ സഹകരണത്തോടെ  വിവിധ പരിപാടികളോടെ പിങ്ക് ഡേ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി  സ്കൂളിലും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലും ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. ഗംഗാധരനും ഡോ.ചിത്രയും സെമിനാറിന് നേതൃത്വം നല്കി.നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്ത സെഷനില്‍ അതിഥികളെ പ്രിന്‍സിപ്പള്‍ ഡോ.ബിനുമോന്‍ പരിചയപ്പെടുത്തി. നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നതാണ് സ്തനാര്‍ബുദ അടക്കമുള്ള കാന്‍സറെന്നും  അർബുദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും അതു നേരത്തെ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉതകുന്ന രീതികളും ഡോ. വി.പി ഗംഗാധരനും  ഡോ.ചിത്രയും വിശദീകരിച്ചു. ഇന്ത്യന്‍ ഡോക്ടോര്‍സ് ഫോറം മുന്‍ പ്രസിഡണ്ടും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ   ഡോ.അമീര്‍  ആമുഖ പ്രസംഗം  നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ സൂസന്‍ രാജേഷ് സ്വാഗതവും നിവ നന്ദിയും പറഞ്ഞു.

ഇന്ത്യന്‍  സെന്‍ട്രല്‍ സ്കൂള്‍ നടന്ന പിങ്ക് ഡേ ചടങ്ങില്‍  പ്രിന്‍സിപ്പാള്‍ ഡോ.ശാന്ത മറിയ ജയിംസ് അധ്യക്ഷത വഹിച്ചു.പതിനൊന്നാമത് തവണയാണ് സെന്‍ട്രല്‍ സ്കൂളിന്‍റെ നേതൃത്വത്തില്‍ പിങ്ക് ഡേ  ആഘോഷം സംഘടിപ്പിക്കുന്നത് . ആയിരത്തിലേറെ  കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടിയില്‍ നിലാവ് പ്രതിനിധികളായ ഹബീബ് മുറ്റിച്ചൂർ, ഹമീദ് മധൂർ, സത്താർ കുന്നിൽ ,മുജീബുല്ല കെ.വി, സലിം കൊമ്മേരി, റഹീം ആരിക്കാടി, സലിം, അൻവർ സാദത്ത് തലശേരി , ഖാലിദ് ബേക്കല്‍ ,  ഇന്ത്യന്‍ എംബസ്സി പ്രതിനിധി രാജ്‌നാഥ്‌ സിംഗ്, യു.എൻ പ്രതിനിധി അമീറ ഹസൻ , സ്കൂൾ മാനേജമെന്റ് അംഗം അഹമ്മദ് അൽ ഫലാ, ഇന്ത്യൻ ഡോക്ടർസ് ഫോറം മുൻ പ്രസിഡണ്ടും നിലാവ് കുവൈത്ത് രക്ഷാധികാരിയുമായ ഡോ. അമീർ അഹമ്മദ് എന്നീവർ സന്നിഹിതരായിരുന്നു.  ആധുനിക കാലത്ത് സ്ത്രീകള്‍ നേരിടുന്ന വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദമെന്നും  വേദനയില്ലാത്ത മുഴകള്‍, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, സ്തനങ്ങളില്‍ ദ്വാരം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍  ഡോക്റ്ററെ കണ്ട് പരിശോധന നടത്തണമെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. ഓരോ വർഷവും സ്ത്രീകളിലും പുരുഷൻമാരിലും അര്‍ബുദങ്ങള്‍ കൂടി വരികയാണ്. കേരളത്തില്‍ ഏകദേശം നൂറോളം പുതിയ കേന്‍സര്‍ രോഗികള്‍ ഉണ്ടാവുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ രോഗ നിര്‍ണയം നടത്താന്‍ സാധ്യമായാല്‍ ഭൂരിഭാഗം അര്‍ബുദവും ചികില്‍സിച്ചു ഭേദമാക്കാമെന്നും എന്നാല്‍ രോഗത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണു പലരും ചികില്‍സ തേടി എത്തുന്നതെന്നും ഇതിനാലാണ് അര്‍ബുദം മൂലമുള്ള മരണം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.ജീവിത ശൈലിയിലെ പിഴവുകളാണ് വലിയൊരു ശതമാനമാളുകളെ രോഗത്തിലേക്ക് നയിക്കുന്നത്. പുകയില ഉപയോഗം, മദ്യപാനം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങള്‍, തെറ്റായ ഭക്ഷണ രീതികള്‍, വ്യായാമരഹിത ജീവിതം എന്നിവയൊക്കെ കാന്‍സറുണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്നതെന്നും ഡോ. ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.    

Leave a Reply