LOADING CLOSE

കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് ആവേശത്തിലേക്ക്

കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് ആവേശത്തിലേക്ക്

മിശ്രിഫ് :  പഴയക്കാല  ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് പ്രാഥമിക മല്‍സരങ്ങളില്‍ അല്‍ ശബാബിനും ഫഹാഹീല്‍ ബ്രദേര്‍സിനും ബിഗ് ബോയ്സിനും ചാമ്പ്യന്‍സ് എഫ്.സിക്കും സി.എഫ്.സി. സല്‍മിയക്കും കെ.കെ.എസ് സൂറക്കും ജയം . അല്‍ ശബാബും റൌദയും  തമ്മില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അല്‍ ശബാബ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റൌദയെ പരാജായപ്പെടുത്തി .  മാന്‍ ഓഫ് ദി മാച്ചായി  അല്‍ ശബാബ് താരം ഉമറിനെ  തിരഞ്ഞെടുക്കപ്പെട്ടു. ഫഹാഹീല്‍  ബ്രദേര്‍സും മലപ്പറം ബ്രദേര്‍സും  തമ്മില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഫഹാഹീല്‍  ബ്രദേര്‍സ്  വിജയിച്ചു. ഫഹാഹീല്‍  ബ്രദേര്‍സ്  താരം   മുത്തു  മാന്‍ ഓഫ് ദി മാച്ചായി . സില്‍വര്‍ സ്റ്റാറൂം സിയാസ്കൊയും  തമ്മില്‍ നടന്ന മൂന്നാം  ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു . ടി.എസ്.എഫ്.സിയും ബിഗ് ബോയ്സും തമ്മില്‍  തമ്മില്‍ നടന്ന ആവേശകരമായ  മല്‍സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബിഗ് ബോയ്സ്  ടി.എസ്.എഫ്.സിയെ കീഴടക്കി . കളിയിലെ താരമായി ബിഗ് ബോയ്സ് താരം ബഷീറിനെ  തിരഞ്ഞെടുത്തു . തുടര്‍ന്ന് നടന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേര്‍സ് കുവൈത്ത്   ഒരു ഗോളിന് ചാപ്യന്‍സ് എഫ്.സിയെ   തോല്പ്പിച്ചു  . മാൻ ഓഫ് ദി മാച്ചായി  ബ്ലാസ്റ്റേര്‍സിന്‍റെ  മുസ്തഫ മൊയ്തുവിനെ  തിരഞ്ഞെടുത്തു. കേരള ചാലഞ്ചേര്‍സും സി.എഫ്.സി സാല്‍മിയയും   തമ്മില്‍ നടന്ന മല്‍സരത്തില്‍ പൊരുതിക്കളിച്ച കേരള ചാലഞ്ചേര്‍സിനെ  എതിരില്ലാത്ത ഒരു  ഗോളിന് സി.എഫ്.സി സാല്‍മിയ  പരാജായപ്പെടുത്തി.  കളിയിലെ താരമായി  സി.എഫ്.സി  താരം വിബിനെ  തിരിഞ്ഞടുത്തു. സോക്കര്‍ കേരളയും വൈ.എസ്.എയും  എതിരിട്ട മറ്റൊരു മല്‍സരത്തില്‍   ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു .  അവസാന മല്‍സരത്തില്‍ കെ.കെ.എസ്. സൂറ സ്പാര്‍ക്സ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന്  പരാജയപ്പെടുത്തി .മാന്‍ ഓഫ് ദി മാച്ചായി  കെ.കെ.എസിലെ  അബ്ബാസിനെ  തിരഞ്ഞെടുത്തു.

Leave a Reply