LOADING CLOSE

തണൽ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി

തണൽ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി

കുണ്ടറ, കൊല്ലം :  തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ  ശിശുദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ എം.ജി.യു.പി. സ്കൂളിൽ  നടത്തിയ ആഘോഷപരിപാടികൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും  ശ്രേദ്ധേയമായി.  ആഘോഷപരിപാടികളിൽ നടത്തിയ ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ചിത്രരചന, ക്വിസ്  തുടങ്ങിയ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.  വിജയികൾക്ക്  മുഖ്യാതിഥിയായി പങ്കെടുത്ത ഇളമ്പള്ളൂർ പഞ്ചായത്തു 9  ആം വാർഡ് മെമ്പർ ശ്രീമതി രജനി , തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാർ എന്നിവർ  ട്രോഫികളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  എം.ജി.യു.പി. സ്‌കൂൾ ഹെഡ് മാസ്റ്റർ കുര്യൻ ചാക്കോ , തണൽ  വൈ. പ്രസിഡന്റ് അശോകകുമാർ, പ്രോഗ്രാം കൺവീനർ അബീഷ് , എക്സിക്യൂട്ടീവ് മെമ്പർ ഷീബ അബീഷ് , മറ്റു അദ്ധ്യാപകർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Leave a Reply