LOADING CLOSE

കേഫാക് സോക്കര്‍ ലീഗ് : ഫഹാഹീല്‍ബ്രദേഴ്സിനും , ബിഗ്‌ബോയ്സിനും , റൗദ എഫ് സി ക്കുംജയം

കേഫാക് സോക്കര്‍ ലീഗ് : ഫഹാഹീല്‍ബ്രദേഴ്സിനും , ബിഗ്‌ബോയ്സിനും , റൗദ എഫ് സി ക്കുംജയം

കേഫാക് സോക്കര്‍ ലീഗ് : ഫഹാഹീല്‍ ബ്രദേഴ്സിനും , ബിഗ്‌ബോയ്സിനും , റൗദ എഫ് സി ക്കും ജയം

മിശ്രിഫ് : കേഫാക് സോക്കര്‍ ലീഗ് മത്സരങ്ങള്‍ പുരോഗിക്കുമ്പോള്‍ ഫഹാഹീല്‍ ബ്രദേഴ്സിനും, സിറ്റി ക്ലിനിക് ബിഗ്‌ബോയ്സിനും , ബോഡി സോണ്‍ റൗദ എഫ് സി ക്കും വിജയം . കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കൂള്‍ലാന്റ് ബ്രദേഴ്‌സ് കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് സിറ്റി ക്ലിനിക് ബിഗ്‌ബോയ്സ് പരാജയപ്പെടുത്തി. സിറ്റി ക്ലിനിക് ബിഗ്‌ബോയ്സിനുവേണ്ടി മുഹമ്മദ് അലാഹുദീനും, തന്‍വീറും ഗോളുകള്‍ നേടി .മാന്‍ ഓഫ് ദി മാച്ചായി ബിഗ്‌ബോയ്സിലെ മുഹമ്മദ് അലാഹുദീനെ തിരഞ്ഞെടുത്തു . ഫഹാഹീല്‍ ബ്രദേഴ്സും , ഷിഫാ അല്‍ ജസീറ സോക്കര്‍ കേരളയും ഏറ്റുമുട്ടിയ വാശിയേറിയ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക് ഫഹാഹീല്‍ ബ്രദേഴ്‌സ് വിജയിച്ചു. ഫഹാഹീല്‍ ബ്രദേഴ്സിനുവേണ്ടി ഷാഹ്ബാസും , യൂനുസും ഗോളുകള്‍ നേടി സോക്കര്‍ കേരളയുടെ ഏക ഗോള്‍ ആല്‍ബിന്റെ വകയായിരുന്നു . കളിയിലെ കേമനായി ഫഹാഹീല്‍ ബ്രദേഴ്‌സിലെ റംഷിയെ തിരഞ്ഞെടുത്തു .തുടര്‍ന്ന് നടന്ന മത്സരത്തില്‍ ബോഡിസോണ്‍ റൗദ എഫ്‌സിയും , കുവൈറ്റ് കേരളാ സ്റ്റാര്‍ എഫ് സി യും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കു ബോഡിസോണ്‍ റൗദ എഫ്‌സി വിജയിച്ചു ബോഡിസോണ്‍ റൗദ എഫ്‌സി ക്കു വേണ്ടി ഹാഫിലും , സുഹൈലും ഗോളുകള്‍ നേടി കളിയിലെ കേമനായി ഹാട്രിക്ക് നേടിയ ഹാഫിലിനെ തിരഞ്ഞെടുത്തു . യുണൈറ്റഡ് ജോബ്സ് മലപ്പുറം എഫ് സിയും , സില്‍വര്‍ സ്റ്റാര്‍ എഫ്. സിയും തമ്മില്‍ നടന്ന ആവേശം നിറഞ്ഞ അവസാന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു . മാന്‍ ഓഫ് ദി മാച്ചായി സില്‍വര്‍ സ്റ്റാര്‍ എഫ്. സിയുടെ ശരത്തിനെ തിരഞ്ഞെടുത്തു

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply