LOADING CLOSE

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക” – ഓവർസീസ്എൻ സി പി

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക” – ഓവർസീസ്എൻ സി പി

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പൗരത്വ ഭേദഗതി നിയമവും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തെ പൗരന് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായി ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം, മുസ്‍ലികൾക്ക് മാത്രമായി നിഷേധിക്കുക എന്ന ഗൂഢ പദ്ധതിയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമമാക്കി നടപ്പിലാക്കാൻ തുനിയുന്നത്.

ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുവാനായി എല്ലാ മതേതര പാർട്ടികളും, സംഘടനകളും, കൂട്ടായ്മകളും ഒറ്റക്കെട്ടായി പ്രതിഷേധവുമായി മുന്നോട്ടുവന്ന് ഈ നീക്കത്തെ ചെറുക്കണം

കേവലം ഒരു പ്രത്യേക മത വിശ്വാസികളുടെ മാത്രം വിഷയമായി ഇതിനെ ചുരുക്കി കാണരുത്. ഭരണഘടന വിരുദ്ധമായ ഇത്തരം നിയമങ്ങൾ സർക്കാർ പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

Leave a Reply