LOADING CLOSE

കുവൈത്ത് അമീറിന്‍റെ വിയോഗത്തിൽ നിലാവ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് അമീറിന്‍റെ വിയോഗത്തിൽ നിലാവ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് അമീറിന്‍റെ വിയോഗത്തിൽ നിലാവ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് : അറബ് മേഖലയിലും ഗള്‍ഫ് മേഖലയിലും സംഘര്‍ഷത്തിന്‍റെ അന്തരീക്ഷം ഉണ്ടാകുമ്പോള്‍ എന്നും സമാധാനത്തിന്‍റെ ദൂതുമായി വന്ന മഹാനായ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ് അഹ്മദ് അൽസ്സബാഹെന്ന് നിലാവ് കുവൈത്ത് അനുസ്മരിച്ചു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നില കൊണ്ടിരുന്ന ശൈഖ് സബാഹ് എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ദേഹത്തിന്‍റെ വേർപാടിലൂടെ നഷ്ടപ്പെട്ടത്. രാജ്യത്തും പുറത്തും കുവൈത്ത് അമീറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഒട്ടേറെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളതെന്നും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച ശൈഖ് സബാഹിന്‍റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെയും ജനതയുടെയും ദുഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേരുന്നയും നിലാവ് കുവൈത്ത് അറിയിച്ചു.

Leave a Reply