LOADING CLOSE

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി) യോടുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം – ഓവർസീസ് എൻ സി പി കുവൈറ്റ്

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി) യോടുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം – ഓവർസീസ് എൻ സി പി കുവൈറ്റ്

കേരള നിയമസഭയിലെ മുതിർന്ന  അംഗവും മുൻ എൽ ഡി ഫ് മന്ത്രിയും എൻ സി പി  സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന ശ്രീ തോമസ് ചാണ്ടി എം എൽ എ മരണപ്പെട്ടതിനു ശേഷം നിയമസഭ  സമ്മേളനം ചേർന്നപ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നത്/ ചരമോപചാരം അർപ്പിക്കുന്നത് ഒഴിവാക്കിയത്  അദ്ദേഹത്തോടുംപാർട്ടിയോടുമുള്ള  അനാദര വാണെന്നും     അതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കൂടാതെ  ഇടതു മുന്നണി സർക്കാരിൽ പങ്കാളിയായ എൻ സി പി യുടെ പ്രവാസി സംഘടന പ്രതിനിധിയെ ലോക കേരള സഭയിൽ പങ്കെടുപ്പിക്കാനായി അന്തരിച്ച എൻ സി പി പ്രസിഡണ്ട്ബഹു.മുഖ്യമന്ത്രിക്ക് നവംബർ മാസം 22 നു ശേഷം കത്തു നൽകിയിട്ടുംബഹു. മുഖ്യമന്ത്രി യുടെ ചുമതലയിലുള്ള പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥർ  എൻ സി പി പ്രവാസി സംഘടന പ്രതിനിധിയെ കുവൈറ്റിൽ നിന്നുള്ള ചിലരുമായി നടത്തിയ ആശയ വിനിമയത്തിന്റെ പേരുപറഞ്ഞ് അംഗങ്ങളുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതുംമുന്നണി ഘടകകക്ഷിയായ എൻ സി പി യുടെ സംസ്ഥാന പ്രസിഡണ്ട് നൽകിയ കത്തിന് ഇതുവരേയും മറുപടി നൽകാത്തതുമായ വിഷയത്തിൽ ബഹു.മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെട്ട്  അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും,  ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി  ഭാരവാഹികൾ കുവൈറ്റ്  അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു….

Leave a Reply