LOADING CLOSE

മലയാളീസ് മാകോ കുവൈറ്റ് പുതുവത്സര &പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

മലയാളീസ് മാകോ കുവൈറ്റ് പുതുവത്സര &പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

മലയാളീസ് മാകോ കുവൈറ്റ്  പുതുവത്സര പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

മാകോ കുവൈറ്റ് മലയാളീസ് അസോസിയേഷൻ കൾച്ചറൽ ഓർഗനൈസേഷൻ ) പുതുവത്സര പ്രവർത്തക സംഗമം സംഘടിപ്പിച്ചു. 31/1/2020 –അബ്ബാസിയഇൻഡോ അറബ് അക്കാദമി ഹാളിൽ വെച്ചു നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകനുംസംഘടനയുടെ രക്ഷാധികാരിയുമായ ശ്രീ ബാബു ഫ്രാൻസീസ് അവർകൾ ഭദ്ര ദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. തദവസരത്തിൽജനറൽ സെക്രട്ടറി ശ്രീ മാക്സ്‌വെൽ സ്വാഗതവും,പ്രസിഡണ്ട് ശ്രീ ജോൺ മാത്യു അധ്യക്ഷത വഹിച്ചുവൈസ് പ്രസിഡണ്ട് ശ്രീ പ്രേംജിശ്രീമതി ഷാജിതശ്രീമതി ലതഎന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. യോഗത്തിൽ 2020 വർഷത്തെ ഭാരവാഹികൾ ചുമതലകൾ ഏറ്റെടുത്തു

 പുതുവർഷ ആഘോഷ പരിപാടിയുടെ ഭാഗമായി കേക്കുംമധുരപലഹാര വിതരണവും നടത്തി. കഴിഞ്ഞ വർഷത്തിൽ കുവൈറ്റ് പ്രവാസികൾക്കിടയിൽ നടത്തിയ വിവിധ  സാമൂഹ്യ സേവനങ്ങൾക്ക് ശ്രീ ബാബു ഫ്രാൻസിസിനുംമാധ്യമ രംഗത്തെ പ്രവർത്തനത്തിന് ശ്രീ അജിത്ത്( വിസ്മയ ഗ്രൂപ്പ്)നും   മെമന്റോ നൽകി ആദരിച്ചു. തുടർന്നു നടന്ന ചർച്ചയിൽ  സംഘടനയുടെ മുൻപോട്ടുള്ള വളർച്ചയ്ക്ക്  വേണ്ടിഎല്ലാ അംഗങ്ങളും അവരവരുടെ നിർദ്ദേശങ്ങൾ  പങ്കുവെച്ചു.ശ്രീമതി പുഷ്പജെസ്സി എന്നവരുടെ ഗാന ആലാപനവും നടത്തി .സൗഹാർദം കുവൈറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ട്രഷറർ ശ്രീ ബിജു കൃഷ്ണ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

Leave a Reply