LOADING CLOSE

admin

Entries by admin

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ കുടുംബ സംഗമം ശ്രദ്ധേയമായി

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ അമല സ്വിമ്മിങ്‌പൂളിൽ നടത്തിയ കുടുംബസംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ കുടുംബ സംഗമം വൈകീട്ട് ഏഴുമണിയോടെ അവസാനിച്ചു. നിരവധി കഥാ,  ഗാന,  കായിക മത്സരങ്ങൾ നടന്നു.  വിജയിച്ച കുടുംബങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ചെയർമാൻ എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീനാ രാജീവ്, വി. സി. ഗോപാലൻ, മോനി ഒടിക്കണ്ടത്തിൽ,എബി തോമസ്, അൻവർ ശൂരനാട്,  ഷൈജു കമ്പത്ത്, എന്നിവർ സംസാരിച്ചു.ഷംസീറ കവിതാലാപനത്തിലും ...

ഒ ഐ സിസിയൂത്ത്വിംഗ്ഇന്ദിരാഗാന്ധിഅനുസ്മരണംസംഘടിപ്പിച്ചു.

കുവൈറ്റ് ഒ ഐ സിസിയൂത്ത്വിംഗിന്റെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രിഇന്ദിരാഗാന്ധിയുടെ 35 ാംരക്തസാക്ഷിത്വദിനം ഒ ഐ സിസി നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങരഉത്ഘാടനംചെയ്തു.ലോകംകണ്ടതിൽ വച്ചേറ്റവുംമികച്ചഭരണാധികാരിയായിരുന്നുശ്രീമതിഇന്ദിരാഗാന്ധിയെന്ന്ഉത്ഘാനപ്രസംഗത്തിനിടെഅദ്ധേഹംസൂചിപ്പിച്ചു.യൂത്ത്വിംഗ് പ്രസിഡന്റ് ജോബിൻ ജോസ്അദ്ധ്യക്ഷതവഹിച്ചചടങ്ങിൽ ആലപ്പുഴജില്ലാ പ്രസിഡന്റ് ക്രിസ്റ്റിഫർ ഡാനിയേൽ,മാത്യുചെന്നിത്തല,ഹരീഷ്തൃപ്പുണിതുറ,നിഖിൽ പാവൂർ,ഇല്ല്യാസ്പൊതുവാച്ചേരി,സിബിമാളിയേക്കൽ,മാണിചാക്കോ,അർഷാദ്മലപ്പുറം,ഷബീർ കൊയിലാണ്ടി,ചന്ദ്രമോഹൻ,റസാക്ചെറുതുരുത്തി,കലേഷ്പിള്ള,ഷനൂപ്കാട്ടാമ്പള്ളി,ബോണി,ബിജിപള്ളിക്കൽ തുടങ്ങിയവർ  സംസാരിച്ചു.ഇന്ദിരാഗാന്ധിയുടെചായാചിത്രത്തിന്മുന്നിൽ പുഷ്പാർച്ചന നടത്തി.ഷോബിൻ സണ്ണിസ്വാഗതംപറഞ്ഞചടങ്ങിൽ ഷരത്കല്ലിങ്കൽ നന്ദിപറഞ്ഞു.

കാന്‍സര്‍ ബോധവത്കരണസെമിനാറുകള്‍ സംഘടിപ്പിച്ചു.

കാന്‍സര്‍ ബോധവത്കരണ സെമിനാറുകള്‍  സംഘടിപ്പിച്ചു. കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്‍റെ ഭാഗമായി നിലാവ് കുവൈത്തിന്‍റെ സഹകരണത്തോടെ  വിവിധ പരിപാടികളോടെ പിങ്ക് ഡേ ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി  സ്കൂളിലും ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലും ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഡോ. ഗംഗാധരനും ഡോ.ചിത്രയും സെമിനാറിന് നേതൃത്വം നല്കി.നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്ത സെഷനില്‍ അതിഥികളെ പ്രിന്‍സിപ്പള്‍ ഡോ.ബിനുമോന്‍ പരിചയപ്പെടുത്തി. ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ കേരളപ്പിറവി ദിനം ആഘോഷിച്ചു

 കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അൽ നൈൽ സ്വിമ്മിങ് പൂളിൽ വച്ച് നടത്തിയ ആഘോഷപരിപാടികൾ കൺവീനർ  നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു.  ജോ. കൺവീനർ  വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. സെക്രെട്ടറി കിഷോർ കുമാർ നന്ദിയും അർപ്പിച്ചു. പരിപാടിക്ക് എത്തിച്ചേർന്ന എല്ലാ കുട്ടികളും കൂടി കേരളപ്പിറവിയുടെ കേക്ക് മുറിച്ചു കൊണ്ട് പരിപാടികൾക്കു തുടക്കമായി. മലയാള വായന, കേട്ടെഴുത്തു, ...

പെരുമ്പുഴയുടെ അഭിമാനമായി മാറിയ ജിൻസി ജോർജിന് തണൽ പെരുമ്പുഴയുടെ ആദരം.

പെരുമ്പുഴയുടെ അഭിമാനമായി മാറിയ ജിൻസി ജോർജിന് തണൽ പെരുമ്പുഴയുടെ ആദരം.   ദേശീയ ദേശീയ വനിത ട്വന്റി 20  ക്രിക്കറ്റിൽ കേരളത്തിന്‌ വേണ്ടി ആദ്യമായി സെഞ്ച്വറി നേടി കേരള ക്രിക്കന്റിന്റെ ഝാൻസി റാണിയായി  പെരുമ്പുഴയുടെ അഭിമാനമായി മാറിയ  ജിൻസി ജോർജിനെ പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. തണൽ ഓഫീസ് സന്ദർശിച്ച ജിൻസിയ്ക്കു തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ഉപഹാരം കൈമാറി. തണൽ എക്സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ ആയ വിജിത് കുമാർ, അശോകകുമാർ, ജോജി ജോൺ , ...

ഒ ഐ സിസിയൂത്ത്വിംഗിന്റെആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

വാളയാറിൽ  കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക്നീതിനിഷേധിക്കപ്പെട്ടസംഭവത്തിൽ പ്രതിസ്ഥാനത്ത്പ്രാദേശികസിപിഎംപ്രവർത്തകരുടെപേരുകളുൾപ്പെട്ടപ്പോൾ അവരെസംരക്ഷിച്ചകേരളത്തിലെഇടത്പക്ഷസർക്കാരിനെതിരെകേരളത്തിലെയൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്നസമരപരിപാടികൾക്ക്ഐക്യദാർഡ്യംപ്രഖ്യാപിക്കുവാനും ആപിഞ്ചുമക്കളെപീഠിപ്പിച്ചസിപിഎമ്മിന്റെനരാധനന്മാർക്ക്ശിക്ഷലഭിക്കുന്നതിനുംവേണ്ടി ഒ ഐ സിസിയൂത്ത്വിംഗിന്റെ ആഭിമുഖ്യത്തിൽഒ ഐ സിസിഓഫീസിൽ വച്ച് സംഘടിപ്പിച്ചപ്രതിഷേധജ്വാല ഒ ഐ സിസിആലപ്പുഴജില്ലാപ്രസിഡണ്ട്ക്രിസ്റ്റിഫർ ഡാനിയേൽ ഉത്ഘാടനംചെയ്തു.ഇതിലുൾപ്പെട്ടമുഴുവൻ പ്രതികൾക്കുംപരമാവധിശിക്ഷവാങ്ങികൊടുക്കുവാൻ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വംനിയമത്തിന്റെഏതറ്റംവരെപോകണമെന്നുംകേരളത്തിൽ ഇപ്പോൾ സ്ത്രീപീഠനംനടത്തുവാനും,കൊലപാതകംനടത്തുവാനുംസുവർണ്ണാവസരംഒരുക്കിയപിണറായിസർക്കാർ കേരളത്തിനാപത്താണെന്നുംയൂത്ത്വിംഗ്പ്രസിഡണ്ട്ജോബിൻ ജോസ്അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. അക്ബർവയനാട്,സിബിമാളിയേക്കൽ,ഹരീഷ്തൃപ്പുണിത്തുറ,ഷോബിൻ സണ്ണി,ഇസ്മായിൽ പാലക്കാട്,ഷബീർ കൊയിലാണ്ടി,രാജേഷ്ബാബു,ബത്തർ, റസാഖ്ചെറുതുരുത്തി,ഷാനവാസ്,ഷനൂപ്,ഷരത്,ഹസീബ്, ബോണി,ബിജോയ്,ബിജുകണ്ണൂർ,സുജിത്ലാൽ,തുടങ്ങിയവർ സംസാരിച്ചു.നിഖിൽ പാവൂർ സ്വാഗതവുംഇല്ല്യാസ്പൊതുവാച്ചേരിനന്ദിയുംപറഞ്ഞു

നിലാവ് കുവൈത്ത് കാന്‍സര്‍ രോഗികള്‍ക്കായി വി.പി ഗംഗാധരനെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നു

കുവൈത്ത് സിറ്റി : ഇന്ത്യയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനായ വി.പി ഗംഗാധരനുമായി കുവൈത്തിലെ ക്യാൻസർ ബാധിതർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോക്ടറെ കാണുവാനും സംവദിക്കാനുമുള്ള സൗകര്യം  നിലാവ് കുവൈത്ത്  ഒരുക്കുന്നു. നവംബര്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതലാണ്  ഡോക്ടറുമായി സംവേദിക്കുവാന്‍ കഴിയുക. ഡോക്ടറെ കാണേണ്ടവര്‍ തങ്ങളുടെ ചികില്‍സാ റിപ്പോര്‍ട്ടുകള്‍ കൊണ്ട് വരണം.  ഡോക്ടറുമായി സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 51380113,50246744,94136662 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു..

തണൽ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൊല്ലം , കുണ്ടറ : പെരുമ്പുഴയിലും സമീപപ്രദേശങ്ങളിലും  സാമൂഹിക, സാംസ്കാരിക ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിക്കൊണ്ടു നാലാം വർഷത്തിലേക്കു കടക്കുന്ന പെരുമ്പുഴ  തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ  2019 -2020 കാലയളവിലേക്കുള്ള സൊസൈറ്റി  ഭാരവാഹികളെ  തിരഞ്ഞെടുത്തു.  തണൽ ഓഫീസിൽ വച്ചു കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ  വച്ചു  ഐക്യകണ്ടേനേയാണ്  ഭാരവാഹികളെ തിരഞ്ഞെടുത്തത് . പൊതുയോഗത്തിൽ  കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും,  വരും വർഷത്തേക്കുള്ള പരിപാടികളെ പറ്റിയുള്ള  വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു.  ശ്രീ. ജഗത് കൃഷ്ണകുമാർ (ചെയർമാൻ), ശ്രീ. ധനേഷ് ടി. എൽ. (പ്രസിഡന്റ്), ...