LOADING CLOSE

Association News

പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർ ഉദ്‌ഘാടനം ചെയ്തു

പ്രവാസി ലീഗൽ സെൽ കുവൈറ്റ്-ചാപ്റ്റർ ഔദ്യോഗിക ഉദ്ഘാടനം അൽ ഹംറ -കുവൈറ്റ് ഹോട്ടലിൽ വെച്ച് ബഹുമാന്യ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബാഹ്‌ ഉദ്‌ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം (സുപ്രീം കോടതി-അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ) ഉദ്‌ഘാടന ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ലോക കേരള സഭാംഗവുംപ്രവാസി ലീഗ് സെൽ- കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡുമായ ശ്രീ.ബാബു ഫ്രാൻസിസ് അദ്ധ്യക്ഷത ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി – വനിതാ വിഭാഗം സെമിനാറും, സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് ബഹ്‌റൈനിൽ ഉള്ള  വനിതകൾക്കായി സെമിനാറും,  സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു. സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ച്  2019 ഡിസംബർ 6 നു രാവിലെ 9 മണി മുതൽ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ് ഡോ. രജനി രാമചന്ദ്രൻ  Hormon Dysfunctions in Women, Breast Cancer - Importance of early prevention ...

എം.ഇ.എസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി കുവൈത്ത് ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഖൈത്താനിലെ രാജധാനി ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ   പ്രസിഡൻറ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.  എം. ഇ. സിന്റെ കുവൈറ്റിലെയും,നാട്ടിലെയും പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ഖലീൽ അടൂർ വിശദീകരിച്ചു. സിദീഖ് വലിയകത്ത്   ആശംസ നേർന്നു..തുടർന്ന് നടന്ന വിവിധ വൈജ്ഞാനിക കലാ മത്സരങ്ങൾക്കു അൻവർ മൻസൂർ സെയ്ത്ത്,സാലേഹ് ബാത്ത എന്നിവർ നേതൃത്വം നൽകി.വിജയികൾക് ...

ബാബു ഫ്രാൻസീസിനെ, പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡായി നിയമിച്ചു

ബാബു ഫ്രാൻസിസിനെ  പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡായി നിയമിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഭരണസമിതിയുടെ തീരുമാനപ്രകാരം  അഡ്വ. ജോസ് അബ്രഹാം പ്രസിഡന്റ്, പ്രവാസി ലീഗൽ സെൽ & അഡ്വക്കേറ്റ് ഓൺ റെക്കോർഡ് -സുപ്രീം കോടതി, യാണ് ശ്രീ ബാബു ഫ്രാൻസിസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ് ന്യൂഡൽഹിയിൽ വച്ച് നൽകിയത്  . 2001 മുതൽ കുവൈത്തിൽ താമസിക്കുന്ന ബാബു ഫ്രാൻസീസ് ഐ ആർ‌ സി‌ എ / സി‌ ക്യു ഐ സർട്ടിഫൈഡ് ലീഡ് ഓഡിറ്ററും & ലീഡ് ട്യൂട്ടറുമായി ...

തൊഴിലാളികൾക്ക് ലാൽ കെയെർസ്ന്റെ സാന്ത്വനം

ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.  അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉൾപ്പെടെയുള്ള  നിത്യോപയോഗ സാധനങ്ങൾ ആണ്‌ നൽകിയത്. ലാൽ കെയെർസ് ബഹ്‌റൈൻ ട്രെഷറർ ഷൈജു , വൈ. പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, അഖിൽ  എന്നിവർ പങ്കെടുത്തു. ...

മലയാളീസ് മാക്കോ – കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളീസ് മാക്കോ – കുവൈറ്റ്,നവംബർ മാസം 12 ന് കൂടിയ യോഗത്തിൽ  2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. മാത്യു  ജോൺ  (പ്രസിഡണ്ട്),മാക്സ്‌വിൽ  ഡിക്രൂസ്  (ജനറൽ  സെക്രെട്ടറി ) പ്രേം  രാജ്  ( വൈസ് പ്രസിഡന്റ്‌  ) ഷാജിത  ( ജോയിന്റ്  സെക്രട്ടറി  ) ബിജു  അച്ചു  ( ട്രെഷറർ  ), രക്ഷാധികാരി - ബാബുഫ്രാൻസീസ് , കൂടാതെ സൂസൻ ജോസ്. പ്രിയ ജാഗ്രത്ത, ചിഞ്ചു എബ്രഹാം, ബേബി മോൾ, ശോഭന, ഷൈജു കാസിം, സജിന, ബിജുഭാനു,, സനൽകുമാർ, അജികുമാർ  എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയും തിരഞ്ഞെടുത്തു. എന്ന് പ്രസിഡണ്ട്ജോൺ മാത്യു - 60357933ജനറൽ സെക്രട്ടറി മാക്സ് വെൽ-998743383 

കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് ആവേശത്തിലേക്ക്

മിശ്രിഫ് :  പഴയക്കാല  ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗ് പ്രാഥമിക മല്‍സരങ്ങളില്‍ അല്‍ ശബാബിനും ഫഹാഹീല്‍ ബ്രദേര്‍സിനും ബിഗ് ബോയ്സിനും ചാമ്പ്യന്‍സ് എഫ്.സിക്കും സി.എഫ്.സി. സല്‍മിയക്കും കെ.കെ.എസ് സൂറക്കും ജയം . അല്‍ ശബാബും റൌദയും  തമ്മില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അല്‍ ശബാബ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റൌദയെ പരാജായപ്പെടുത്തി .  മാന്‍ ഓഫ് ദി മാച്ചായി  അല്‍ ശബാബ് താരം ഉമറിനെ  തിരഞ്ഞെടുക്കപ്പെട്ടു. ഫഹാഹീല്‍ ...

നിദ ഫാത്തിമയേയും കൂട്ടുകാരികളേയും ദയ കുവൈത്ത് ആദരിച്ചു.

നിദ ഫാത്തിമയേയും  കൂട്ടുകാരികളേയും ദയ കുവൈത്ത് ആദരിച്ചു. വയനാട് :  സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ശക്തമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ച കീർത്തന,നിദ ഫാത്തിമ,ഫാത്തിമ ഷെമി  എന്നീ കുട്ടികളെ ദയ കുവൈത്ത് സ്നേഹോപഹാരം നല്‍കി  ആദരിച്ചു.സ്വർണ്ണാഭരണവും,ക്യാഷ്  പ്രൈസുമാണ്  കുട്ടികൾക്ക്  സമ്മാനിച്ചത്.  ഷഹല ഷെറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും അധ്യാപകര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതേ സ്കൂളിലെ അഞ്ചാംക്ലാസുകാരിയായ നിദ   മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ഇതിന് ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു.

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതാ വിഭാഗം രൂപീകരിച്ചു.കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ  പ്രവർത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു.   ശ്രീമതി. ബിസ്മി രാജ്  പ്രസിഡന്റും ശ്രീമതി.  ശ്രീജ ശ്രീധരൻ സെക്രെട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്   ലിഞ്ചു അനു (വൈ. പ്രസിഡന്റ് ), ലക്ഷ്മി സന്തോഷ് കുമാർ (അസ്സി. സെക്രട്ടറി ),  ഡോ.  ജിഷ വിനു (എന്റർടൈൻമെൻറ് സെക്രെട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി രജിത സജികുമാർ, റസീല ...

തണൽ പെരുമ്പുഴ നടത്തിയ ശിശുദിനാഘോഷം ശ്രേദ്ധേയമായി

കുണ്ടറ, കൊല്ലം :  തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ  ശിശുദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ എം.ജി.യു.പി. സ്കൂളിൽ  നടത്തിയ ആഘോഷപരിപാടികൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും  ശ്രേദ്ധേയമായി.  ആഘോഷപരിപാടികളിൽ നടത്തിയ ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ചിത്രരചന, ക്വിസ്  തുടങ്ങിയ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.  വിജയികൾക്ക്  മുഖ്യാതിഥിയായി പങ്കെടുത്ത ഇളമ്പള്ളൂർ പഞ്ചായത്തു 9  ആം വാർഡ് മെമ്പർ ശ്രീമതി രജനി , തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ധനേഷ്, സെക്രെട്ടറി ഷിബു കുമാർ എന്നിവർ  ട്രോഫികളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  എം.ജി.യു.പി. ...