LOADING CLOSE

Association News

കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സിസാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം

യൂണിമണി കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സി സാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം മിശ്രിഫ് : യൂണിമണി കെഫാക്  സോക്കര്‍ ലീഗിലെ മത്സരങ്ങളില്‍  സി.എഫ്‌.സി സാല്‍മിയ,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ബ്ലാസ്റ്റേര്‍സ് എഫ്.സി,ടി.എസ്.എഫ്.സി ടീമുകള്‍ക്ക് വിജയം.ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി . സി.എഫ്.സിക്ക് വേണ്ടി ജമാല്‍ സ്കോര്‍ ചെയ്തു. ഗോളുകള്‍ കൊണ്ട്‌ വല നിറഞ്ഞ രണ്ടാംമത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയാസ്‌കോ എഫ്. സിയെ തകര്‍ത്തെറിഞ്ഞു. മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി നാല് ഗോളും കൃഷ്ണ ചന്ദ്രനും അനീഷും ഓരോ ഗോളുകള്‍ നേടി.തുടര്‍ന്ന് നടന്ന മത്സരത്തില്‍  കേരള ചാലഞ്ചേര്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് അബ്ബാസ്സിയയെ കീഴടക്കി.വിജയികള്‍ക്ക് വേണ്ടി ഷഹീര്‍ ഇരട്ട ഗോളും, ബിജു ഒരു ഗോളും സ്കോര്‍ ചെയ്തു. ലീഗില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്ലാസ്റ്റേര്‍സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ശബാബ് എഫ്.സിയെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേര്‍സിന് വേണ്ടി ഷമീറും ജസീലും ഓരോ ഗോളുകള്‍ നേടി. കരുത്തന്മാര്‍ തമ്മില്‍ ഏറ്റു മുട്ടിയ  അവസാന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.എസ്.എഫ്.സി കേരള സ്റ്റാറിനെ കീഴടക്കി.ആല്‍ബിയും സാബുവും ടി.എസ്.എഫ്.സിക്ക് വേണ്ടി ഓരോ ഗോളുകള്‍ നേടി. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ...

കുവൈറ്റ് മയിൽപീലി സൗഹൃദ കൂട്ടായ്മ ഇശൽപൊന്നോണം – 2019 സംഘടിപ്പിച്ചു

അബ്ബാസിയ ഹെവൻസ് ഹാളിൽ സംഘടിപ്പിച്ചു, പ്രോഗ്രാം കൺവീനർ മായ ഗഫൂർ മുഹമ്മദിന്റേയും ,ഷീബയുടേയും നേതൃത്വത്തിൽ നടന്ന പരിപാടി ,അംഗങ്ങളുടെ ഗാനമേളയോടു കൂടി ആരംഭിച്ചു. സലീം കോഴിക്കോട് സ്വാഗതം പറഞ്ഞ്, നിഷാദ് അധ്യക്ഷത വഹിച്ച പൊതുയോഗം  ലോക കേരള സഭ അംഗം ശ്രീ, ബാബു ഫ്രാൻസിസ് ഭദ്രദീപം കൊളുത്തി  ഉത്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ടി വി എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഹൈദരലി,  അഡ്മിൻസ് ഹബ്ബ് ചെയർപേഴ്സൺ ശ്രീമതി  മീര അലക്സ് അഡ്മിന്മാരായ റഫീഖ്, സൈനദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിച്ച ഒപ്പന ,കോൽക്കളി, മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.കലാകാരന്മാരേയും ,പൊതുയോഗത്തിലെ ...

പാലാ ഉപതെരെഞ്ഞെടുപ്പ് -മാണി സി കാപ്പന് വോട്ടുറപ്പിക്കാൻ പ്രവാസികളും

പാലാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി  ശ്രീ മാണി സി കാപ്പന് വോട്ടുറപ്പിക്കാനായി വിവിധ മേഖലാ കമ്മറ്റികൾ രൂപീകരിച്ച് പാല നിയോജക മണ്ഡലത്തിലെ താമസക്കാരായ പ്രവാസികളെ നേരിൽ കണ്ടും, ആശയ വിനിമയം നടത്തിയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടെ സമ്മതിദാനവകാശം അനുകൂലമാക്കാനായി ഓവർസീസ് എൻ സി പി യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. രാഷ്ട്രീയ, സിനിമ, കൃഷി, സ്പോർട്സ് മേഖലകളിലെ ബഹുമുഖ വ്യക്തിത്വവും, തുടർച്ചയായി പാല തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, പൊതുപ്രവർത്തന രംഗത്ത്  സജീവ സാന്നിധ്യവുമായ ശ്രീ കാപ്പൻ എൻ സി പി  ഓവർസീസ്  സെല്ലിന്റെ ദേശീയ കൺവീനറും കൂടിയാണ്. അബ്ബാസ്സിയ - ബാബു ഫ്രാൻസീസ്, രവീന്ദ്രൻ, ബ്രൈറ്റ് & ജോഫി, മംഗഫ് - ...

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഇന്ത്യയുടെ 73-മത് സ്വാതന്ത്ര്യദിനം 2019 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച വൈകീട്ട് അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ച് ആഘോഷിച്ചു.ട്രാസ്ക് പ്രസിഡന്റ് ശ്രീ. മണിക്കുട്ടൻ എടക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ. സിബി പുതുശേരി സ്വാഗതവും, പ്രോഗ്രാം കൺവീനർ ശ്രീ. രാജേഷ് കല്ലായിൽ , വനിതാവേദി സെക്രട്ടറി ശ്രീമതി.നീന ഉദയൻ, അൽമുല്ല മാർക്കറ്റിങ് എക്സിക്യൂട്ടീവ് ശ്രീ. പരേഷ് പട്ട്യായാർ,മാസ്റ്റർ റമീസ് ഹാസിം (കളിക്കളം കൺവീനർ) ശ്രീമതി. പ്രബിത സിജോ (വനിതാ ...

ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് വാക്ക് വളാഞ്ചേരി ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി

കുവൈത്ത് സിറ്റി : വാക്ക് വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി. കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക്   പ്രമുഖ ജീവ കാരുണ്യ സംഘമായ കനിവുമായി സഹകരിച്ചാണ്  പദ്ധതി നടപ്പിലാക്കിയത്. വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ  നടന്ന ചടങ്ങ്   കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.  ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,എം.ഐ.പി  പ്രധിനിധി വിപി ...

ഒ എൻ സി പി കുവൈറ്റ് – സ്വാതന്ത്ര്യ ദിനാഘോഷവും & പ്രളയ ദുരന്ത സഹായ കൈമാറ്റവും സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, അബ്ബാസ്സിയ ഐ.എ.എം.എ ഹാളിൽ  ഇന്ത്യയുടെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷവും, പ്രളയ ദുരന്ത സഹായ സമർപ്പണവും സംഘടിപ്പിച്ചു.ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര നേതാക്കളെയും യോഗം അനുസ്മരിച്ചു. തുടർന്ന് പ്രളയം ...

കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് “വനിതാ വേദി” രൂപീകരിച്ചു

കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കൊല്ലം ജില്ലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി \"വനിത വേദി രൂപീകരിച്ചു .പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ചു രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ഉത്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി അലക്സ് മാത്യു .സ്വാഗതം ആശംസിച്ചു .ലാജി ജേക്കബ്ബ് ,ബിനിൽ T D, പ്രശാന്ത് ,റിനി ബിനോയ് എന്നിവർ സംസാരിച്ചു ,ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു .കൺവീനറായി റിനിബിനോയ് ജോ:കൺവീനേഴ്സ് ...

തണൽ ചാരിറ്റബിൾ സൊസൈറ്റി ഇന്ത്യാ ക്വിസ് സംഘടിപ്പിച്ചു

കുണ്ടറ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു  പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്ത്യാ ക്വിസിൽ മുഹമ്മദ്, ജീവൻ എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആദിത്യൻ, സഞ്ജു എസ്. സുനിൽ രണ്ടാം സ്ഥാനവും, മാധുരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും  സമ്മാനിച്ചു .   ശ്രീ. ഷിജു വി. ക്വിസ് മാസ്റ്റർ ആയിരുന്നു. രാവിലെ തണൽ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് ധനേഷ് ദേശീയ പതാക ഉയർത്തി. സെക്രെട്ടറി ഷിബു കുമാർ, വിജിത് കുമാർ, ...

ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ- ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ- ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, അഡ്മിൻസ് ഓഫ് ഹബ്ബ് കുവൈറ്റുമായി ചേർന്ന് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ ബ്രെസ്റ്റ് കാൻസർ സ്‌ക്രീനിംഗും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡ്യു ഡ്രോപ്സ് പ്യുവർ വാട്ടർ സിസ്റ്റംസ് മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി ലോക കേരളസഭാംഗവും ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്മിൻസ് ഓഫ് ...

1 of 678 മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ  വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അൽ ഓസ്‌റ റെസ്റ്റാറ്റാന്റിൽ വെച്ചു നടന്ന യോഗത്തിൽ  ആക്ടിങ് ചെയർമാൻ പ്രദീപ്‌ പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയർ അംഗങ്ങളായ സോമൻ ബേബി, സേവി മാത്തുണ്ണി,  ബാലചന്ദ്രൻ കുന്നത്ത്,  പ്രവീൺ,   ഷൈലജ ദേവി,  മൃദുല ബാലചന്ദ്രൻ,  സുഷമ  എന്നിവർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ,  വൈസ് പ്രസിഡണ്ട്‌ ജഗത് കൃഷ്ണകുമാർ ...