LOADING CLOSE

Association News

ദേശീയ പ്രവാസി കമ്മീഷൻസ്ഥാപിക്കുവാനായി പ്രധാനമന്ത്രിക്ക് പ്രവാസിലീഗൽ സെൽ നിവേദനം സമർപ്പിച്ചു.

പ്രവാസികൾക്കായി ദേശീയ പ്രവാസി കമ്മീഷൻ സ്ഥാപിക്കുവാനായി ബഹു:പ്രധാനമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി. ഇന്ത്യയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കായി മൈഗ്രേഷൻ കമ്മീഷൻ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി \"മൻ കീ ബാത് \" എന്ന റേഡിയോ പ്രഭാഷണത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. ആഭ്യന്തര കുടിയേറ്റക്കാരെ പോലെ വിദേശത്തുള്ള പ്രവാസികളും നിരവധി ...

കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ: ജോസ് അബ്രഹാമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള അഭ്യർത്ഥനയുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങിയ സമയം മുതൽ ആരംഭിക്കുന്ന പ്രവാസികളുടെ ആശങ്കകളിലേക്ക് ബഹുമാനപ്പെട്ട ബഹു. മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധ വേണമെന്ന് പ്രവാസി ലീഗൽ നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. .വിമാനതാവളങ്ങളിൽ നിന്ന് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ഇടുങ്ങിയ ബസുകളിൽ മണിക്കൂറുകളോളം യാത്ര ചെയ്തിട്ടും ക്വാറന്റൈൻ കേന്ദ്രങ്ങൾ ...

ഗർഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു.

ഗർഭിണികളായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിരമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യ മന്ത്രാലയത്തിനും, ജി‌ സി‌ സി രാജ്യങ്ങളിലെ അംബാസഡർമാർക്കും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം നിവേദനം സമർപ്പിച്ചു. വൈദ്യസഹായത്തിനും പരിചരണത്തിനുമായി സ്വന്തം നാട്ടിലേക്ക് വരാൻ തയ്യാറായിട്ടും, ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഗർഭിണികളായ സ്ത്രീകളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നതിനാലാണ് , പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉന്നയിച്ചു കൊണ്ട് നിവേദനം സമർപ്പിച്ചത് സൗദി അറേബ്യയിൽ ...

കുവൈത്ത് പൊതുമാപ്പ് – പ്രവാസി മലയാളികളുടെ കേരളത്തിലേക്ക് മടക്കം ആരംഭിച്ചു – സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര ,സംസ്ഥാന സർക്കാരിന്റ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ. ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൌണിനെ തുടർന്ന് കേന്ദ്ര സർക്കാരിന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ...

നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് സർക്കാർ വഹിക്കണം- ഓവർസീസ് എൻ സി പി

വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വമില്ലാത്തതാണെന്ന്. ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി. നിത്യ വരുമാനവും, ജോലിയും നഷ്ടപ്പെട്ടും, സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിച്ചും, സ്വന്തം രാജ്യത്തേക്ക് മടങ്ങി വരാൻ ടിക്കറ്റിനു പോലും മറ്റുള്ളവരെയും സംഘടനകളേയും ആശ്രയിച്ചു കൊണ്ട് മടങ്ങുന്ന പ്രവാസികളാണ് ഇപ്പൊൾ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്.ഇവരിൽ തന്നെ സമ്പത്തിക ശേഷിയുള്ള പലരും സ്വന്തം ചിലവിൽ കൂടുതൽ സൗകര്യങ്ങൾ ...

സ്ത്രീകൾ എന്നും സ്ത്രീകളുടെ മിത്രങ്ങളാകണം: കുവൈത്തിൽ നിന്നൊരു നൃത്ത വിഡിയോ

കുവൈത്ത് സിറ്റി ● സ്ത്രീകൾ എന്നും സ്ത്രീകളുടെ മിത്രങ്ങളാകണമെന്ന സന്ദേശവുമായി വിഡിയൊ ഒരുക്കി അംഗനമാർ Read More with Manorama

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ മടക്കം വേഗത്തിലാക്കിയത്- പ്രവാസി ലീഗൽ സെല്ലി ന്റെനിയമപരമായ ഇടപെടൽ

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാം ഘട്ട തീരുമാനം സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ. ഏപ്രിൽ മാസം ആരംഭിച്ച പൊതുമാപ്പിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലെത്തുന്നതിനായി കുവൈറ്റ് സർക്കാരിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. എന്നാൽ ലോക്ക്ഡൌണിനെ തുടർന്ന് കേന്ദ്ര സർക്കാരിന് ഒരാളെപ്പോലും ഇന്ത്യയിലെത്തിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മുഴുവൻ ആളുകളെയും കുവൈത്ത് വിമാനങ്ങളിൽ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാമെന്ന് കുവൈത്ത് സർക്കാർ അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയില്ല. ഇതിനെതിരെ ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളുടെ മടക്കം വേഗത്തിലാക്കാൻകേരള സർക്കാർ അടിയന്തിരമായി ഇടപെടണം – പ്രവാസി ലീഗൽ സെൽ

പൊതുമാപ്പിനെ തുടർന്ന് കുവൈത്തിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം ആരംഭിച്ച ഘട്ടത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുകടത്തൽ കേന്ദ്രങ്ങളിലും, എമർജൻസി സർട്ടിഫിക്കറ്റ്/ ഔട്ട്പാസ് ലഭിച്ച് മറ്റിടങ്ങളിലും കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേരള സർക്കാരിന്റെ പ്രവാസി വകുപ്പ് - നോർക്ക അടിയന്തിരമായി നടപടി സ്വീകരിക്കണം. പൊതു മാപ്പിൽ മടങ്ങി വരുന്നവർക്ക് ആവശ്യമായ വൈദ്യപരിശോധന, ക്വാറന്റൈയ്ൻ / ഐസോലഷൻ ക്രമീകരണങ്ങൾ, യാത്രാ സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും ...

വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുവാൻ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരുകൾ

ന്യൂ ഡൽഹി: വിവരാവകാശ നിയമനുസരിച്ച് അപേക്ഷകൾ നല്കാൻ ഓൺലൈൻ പോർട്ടലുകൾ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജ്ജിയിൽ ഓൺലൈൻ പോർട്ടൽ സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് 13 സംസ്ഥാന സർക്കാരുകൾ. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മേഘാലയ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളാണ് പ്രവാസി ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ മുഖേനെ സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിൽ മറുപടി നൽകവെ ഇത് വ്യക്തമാക്കിയത്. സംസ്ഥന സർക്കാരുകളായ ...