LOADING CLOSE

Association News

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു .

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു . 24.02.2020 മുതല്‍ 24.03.2020 വരെയുള്ള ഒരു മാസമാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നത് . അംഗങ്ങൾക്ക് ഉള്ള മെഡിക്കല്‍ ഇന്ഷുറന്സ് പരിരക്ഷയും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കവും ആണ് അസോസിയേഷന്‍റെ ഭാവി പദ്ധതികളില്‍ പ്രധാനം. ബഹ്‌റൈനിലുള്ള കൊല്ലം ...

ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ വിവരാവകാശ അപേക്ഷ ഫീസും രേഖകൾക്കുള്ളചിലവും അടക്കാൻ അനുവദിക്കണമെന്ന ഹർജ്ജിയിൽ സംസ്ഥാന സർക്കാരിന് കേരള ഹൈക്കോടതി നോട്ടീസ്

വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങൾ അപേക്ഷിക്കുന്നതിനുള്ള ഫീസും രേഖകൾക്കുള്ള ചിലവും അടക്കേണ്ട പണം ഇന്ത്യൻ പോസ്റ്റൽ ഓർഡർ മുഖേനെ നൽകുവാനും സാധിക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജ്ജിയിൽ മറുപടി സമർപ്പിക്കുവാൻ ആവശ്യപ്പെട്ട് ഹൈക്കോടതി കേരള സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. വിദേശ ഇന്ത്യക്കാർക്ക് നിയമ സഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ എന്ന സംഘടനയുടെ പ്രസിഡന്റ്‌ അഡ്വ ജോസ് എബ്രഹാം മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചത്.വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസും രേഖകൾക്കുള്ള ചിലവും ...

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക സാസ്കാരിക സാമ്പത്തിക ശാക്തീകരണവും നാട്ടിലേക്ക് മടങ്ങിപോകുന്ന കൊല്ലം പ്രവാസികളുടെ പുനരുദ്ധാരണവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ 2020-2022 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ബഹ്‌റൈന്‍റെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നുവന്ന ഏരിയ കമ്മിറ്റികള്‍ക്ക് ശേഷം നടന്ന ഡിസ്ട്രിക്റ്റ് മീറ്റിലെ സംഘടനാ സമ്മേളനത്തിൽ വെച്ചാണ് പുതിയ ഭരണസമിതിയെയും 25 അംഗ സെന്‍ട്രല്‍ കമ്മിറ്റിയെയും ഡിസ്ട്രിക്റ്റ് കമ്മിറ്റി തിരഞ്ഞെടുത്തത്. തുടര്‍ന്ന് വിവിധ ...

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ – കുവൈറ്റ്ദേശീയ, വിമോചന ദിനാഘോഷവും, രണ്ടാംവാർഷികവും സംഘടിപ്പിച്ചു.

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ - കുവൈറ്റ്ദേശീയ, വിമോചന ദിനാഘോഷവും, രണ്ടാംവാർഷികവും സംഘടിപ്പിച്ചു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും, സംഘടനയുടെ രണ്ടാം വാർഷികവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. ചടങ്ങുകൾ വിശിഷ്ഠാതിഥിയായ പങ്കെടുത്ത ബഹുമാന്യ ഷെയ്ഖ് ദുവൈജ്‌ ഖലീഫ അൽ സബ ( കുവൈറ്റ് വിദേശകാര്യ മന്ത്രാലയം - യൂറോപ്പ് കൺസൾട്ടന്റ് ) ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ...

ശ്രീരാഗം മൂവീസ് ,ഒരേനിഴൽ വിജയാഘോഷം സംഘടിപ്പിച്ചു.

ചങ്ങാതിക്കൂട്ടം -ശ്രീരാഗം മൂവീസ് ,ഒരേനിഴൽ വിജയാഘോഷം സംഘടിപ്പിച്ചു കുവൈറ്റ് പ്രവാസി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ ബാനറിൽ ശ്രീരാഗം മൂവീസ് പുറത്തിറക്കിയ ഒരേനിഴൽ എന്ന ഹ്രസ്വ ചിത്രത്തിന് യുട്യൂബിൽ മൂന്ന് ലക്ഷത്തിലധികം വ്യൂവേഴ്സ് ലഭിച്ചതിന്റെ ആഘോഷച്ചടങ്ങ് മംഗഫ്, ബ്ലോക്ക് നാലിൽ ഉള്ള \" വിവ\" ഹാളിൽ വെച്ച് നടത്തപ്പെട്ടു . ചടങ്ങിൽ മുഖ്യ അതിഥികൾ ആയി പ്രവാസി ലീഗൽ സെൽ- കുവൈറ്റ് കൺട്രി ഹെഡ്- ശ്രീ ബാബു ഫ്രാൻസീസ് ...

ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ ധനസഹായം കൈമാറി

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി അനീഷയ്ക്കു ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായം എക്സിക്യൂട്ടീവ് മെമ്പർ അജീഷ് മാത്യു അനീഷയുടെ മാതാവിന് കൈമാറി. ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന അനീഷക്ക് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വക്കണം എന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് 25 ലക്ഷം രൂപയോളം വേണ്ടി വരും. പ്രായമായ അച്ഛനും അമ്മയും ഒരു അനിയനുമുള്ള ഈ നിർധന കുടുംബത്തിനെ ...

കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്ട് മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ കൊല്ലം പ്രവാസി കൂട്ടായ്മ കഴിഞ്ഞ ഒരു മാസമായി നടത്തി വന്ന ഏരിയ കമ്മിറ്റി രൂപീകരണങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും, വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അംഗങ്ങളും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ആദ്യ ഡിസ്ട്രിക്ട് മീറ്റ് ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ചു നടന്നു. പ്രതിനിധി സമ്മേളനം , സംഘടനാ സമ്മേളനം, ക്ഷേമ ചാരിറ്റി ബോധവല്‍കരണ സമ്മേളനം എന്നീ മൂന്നു ഭാഗങ്ങളായി നടന്ന പരിപാടിയിൽ ...

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹംനാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ കാത്തിരിപ്പ് ഇനിയില്ല: ഡൽഹിഹൈക്കോടതി

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയർപ്പോട്ടിലെ ഹെൽത്ത് ഓഫീസറെ അറിയിക്കണമെന്നുള്ള നിബന്ധന ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. 1954 ലെ എയർക്രാഫ്റ്റ് (പബ്ലിക് ഹെൽത്ത്) ചട്ടങ്ങളുടെ നാല്പത്തി മൂന്നാം വകുപ്പ് പ്രകാരം മൃതദേഹമോ, ചിതാഭസ്മംമോ വിദേശ രാജ്യത്തു നിന്ന് നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പെങ്കിലും ഇന്ത്യയിൽ വന്നിറങ്ങുന്ന എയർപ്പോട്ടിലെ ഹെൽത്ത് ഓഫീസറെ അറിയിച്ചിരിക്കണം എന്ന എയർ ഇന്ത്യയുടെ ഉത്തരവിനെതിരെ പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജ്ജിയിലാണ് ബഹുമാനപ്പെട്ട ...

ശരത്ത് ലാൽ കൃപേഷ് രക്തസാക്ഷിത്വ ദിനത്തിന്റെ ഒന്നാം വാർഷിക അനുസ്മരണം സംഘടിപ്പിച്ചു:

കാസറഗോഡ്പെരിയകല്യോട്ടെരക്തസാക്ഷികളായശരത്ലാൽ- കൃപേഷ്അനുസ്മരണംഒഐസിസികുവൈറ്റ്കാസറഗോഡ്ജില്ലാകമ്മിറ്റിയുടെനേതൃത്വത്തിൽ ഒഐസിസിഓഫീസിൽ വെച്ച്നടത്തപ്പെട്ടു.ജില്ലാജനറൽ സെക്രട്ടറിസൂരജ്കണ്ണൻ സ്വാഗതവുംജില്ലാപ്രസിഡന്റ്ശ്രീജയേഷ്ഓണശ്ശേരിൽ അധ്യക്ഷതയുംവെച്ചചടങ്ങിന്റെഉൽഘാടനംഒഐസിസികുവൈറ്റ്നാഷണൽ കമ്മിറ്റിവൈസ്പ്രസിഡന്റ്ശ്രീസാമുവൽ ചാക്കോനിർവഹിച്ചു. അനുസ്മരണപ്രഭാഷണംശ്രീരാമകൃഷ്ണൻ കള്ളാർ നടത്തിതുടർന്ന്രാജീവ്നാടുവിലേമുറി,ക്രിസ്റ്റഫർ ഡാനിയൽ,അക്ബർ വയനാട്,മാത്യുചെന്നിത്തല,ലിപിൻ മുഴക്കുന്ന്,ഷോബിൻ സണ്ണി,ബാത്തർ വൈക്കം,രാജേഷ്ബാബു,ശരത്കല്ലിങ്കൽ,സിനുജോൺ തുടങ്ങിയവർ രക്തസാക്ഷികളെഅനുസ്മരിച്ചുസംസാരിച്ചു.ഷനൂപ്കാട്ടാമ്പള്ളിനന്ദിപ്രകാശിപ്പിച്ചു.

കുവൈറ്റ് ആർട്ടിസ്റ്റ്സ് മ്യൂസിക്കൽ ബാൻഡ് സംഘം , ഇൻഡോ-അറബ് കോൺഫെഡറേഷൻകൗൺസിൽ – വാർഷിക പരിപാടിയിൽ..

കുവൈറ്റ് ആർട്ടിസ്റ്റ്സ് മ്യൂസിക്കൽ ബാൻഡ് സംഘം , ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ - വാർഷിക പരിപാടിയിൽ.... കുവൈറ്റ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ മ്യൂസിക്കൽ ബാൻഡ് സംഘത്തിലെ, പ്രശസ്ത കുവൈറ്റി വയലിനിസ്റ്റായ അബ്ദുൾ അസീസ് അൽ ഹബ്ബാദിന്റെ നേതൃത്വത്തിലുള്ള പതിനാറോളം കുവൈറ്റി കലാകാരന്മാർ ആദ്യമായി ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുവൈറ്റിലെ ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ, കുവൈറ്റ് സിറ്റി ടവർ ഹോട്ടൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന കുവൈറ്റ് ദേശീയ & വിമോചന ദിനത്തിന്റെയും , സംഘടനയുടെ രണ്ടാം വാർഷികത്തിന്റെയും സംയുക്ത ...