LOADING CLOSE

Association News

സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പ് കൃസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു

സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പ് കൃസ്തുമസ് ന്യൂ ഇയർ ആഘോഷിച്ചു ➖➖➖➖➖➖➖➖ കുവൈറ്റ്: സൗഹാർദ്രം കുവൈറ്റ് ആർട്സ് & കൾച്ചറൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൃസ്തുമസ് ന്യൂ ഇയർ ആഘോഷം നക്ഷത്ര പിറവി - 2020 ഡിസംബർ - 27 ആം തീയ്യതി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് അതി ഗംഭീരമായി ആഘോഷിച്ചു. ഗ്രൂപ്പ് പ്രസിഡന്റ് ബിജുഭവൻസിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ ലോക കേരള സഭാ അംഗം ശ്രീ ബാബു ഫ്രാൻസിസ് അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. കുവൈറ്റിലെ ...

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി) യോടുള്ള കേരള സർക്കാർ നിലപാട് പ്രതിഷേധാർഹം – ഓവർസീസ് എൻ സി പി കുവൈറ്റ്

കേരള നിയമസഭയിലെ മുതിർന്ന  അംഗവും മുൻ എൽ ഡി ഫ് മന്ത്രിയും എൻ സി പി  സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന ശ്രീ തോമസ് ചാണ്ടി എം എൽ എ മരണപ്പെട്ടതിനു ശേഷം നിയമസഭ  സമ്മേളനം ചേർന്നപ്പോൾ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുന്നത്/ ചരമോപചാരം അർപ്പിക്കുന്നത് ഒഴിവാക്കിയത്  അദ്ദേഹത്തോടും, പാർട്ടിയോടുമുള്ള  അനാദര വാണെന്നും     അതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കൂടാതെ  ഇടതു മുന്നണി സർക്കാരിൽ പങ്കാളിയായ എൻ സി പി യുടെ പ്രവാസി സംഘടന പ്രതിനിധിയെ ലോക കേരള സഭയിൽ പങ്കെടുപ്പിക്കാനായി അന്തരിച്ച എൻ സി പി പ്രസിഡണ്ട്, ബഹു.മുഖ്യമന്ത്രിക്ക് നവംബർ ...

യൂട്യൂബേഴ്സ് മീറ്റ് സംഘടിപ്പിച്ചു

സാൽമിയ: കുവൈത്തിലെ യൂട്യൂബേഴ്സ് പ്രഥമ വ്ലോഗേഴ്‌സ് മീറ്റ് നടത്തി.കഴിഞ്ഞ ദിവസം സാൽമിയ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 50 ളം യൂട്യൂബേഴ്സ് സംബന്ധിച്ചു.വിവിധ സെഷനുകളിലായി വിഡിയോഗ്രാഫിയെ കുറിച്ചും, എഡിറ്റിംഗ് സാങ്കേതിക വിദ്യയെ കുറിച്ചും , യൂട്യൂബിന്റെ പുതിയ നിയമങ്ങളെ കുറിച്ചും കണ്ടന്റ് ക്രീയേഷനെ പറ്റിയും വിഷയങ്ങൾ അവതരിക്കപ്പെട്ടു. തുടർന്ന് വ്ലോഗർമാർ പരസ്പരം പരിചയപ്പെട്ടു. പരിപാടികൾക്ക് ഹരികൃഷ്ണൻ, നജീബ്,ഷിനോ, വിജിൻ ദാസ്, വിഷ്ണു, സാദിഖ്, ജസ്ന ജാസിം, ഫഹദ്, ഇസ്മായിൽ, ഷമീർ എന്നീവർ നേതൃത്വം നൽകി.

തോമസ് ചാണ്ടി എം.എല്‍.എയുടെ ആകസ്മിക വിയോഗം പാർട്ടിക്കും, പ്രവാസികൾക്കും വൻ നഷ്ടം ” – ഓവർസീസ് എൻ സി പി

എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ നിര്യാണത്തില്‍ ഓവർസീസ് എൻ സി പി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പാർട്ടി സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ സി പി പ്രവർത്തകർ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് ബ്രൈറ്റ് വർഗ്ഗീസ്, യൂത്ത് വിംഗ് കൺവീനർ ...

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക” – ഓവർസീസ്എൻ സി പി

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പൗരത്വ ഭേദഗതി നിയമവും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തെ പൗരന് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായി ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം, മുസ്‍ലികൾക്ക് മാത്രമായി നിഷേധിക്കുക എന്ന ഗൂഢ പദ്ധതിയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമമാക്കി നടപ്പിലാക്കാൻ തുനിയുന്നത്. ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുവാനായി എല്ലാ മതേതര പാർട്ടികളും, സംഘടനകളും, കൂട്ടായ്മകളും ഒറ്റക്കെട്ടായി പ്രതിഷേധവുമായി മുന്നോട്ടുവന്ന് ഈ നീക്കത്തെ ...

*ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ഡിസ്കവർ ഇസ്ലാം അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം*

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്കവർ ഇസ്‌ലാമും അൽഹിലാൽ ഹോസ്റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ ആയിരത്തിരതിലധികം പേർ പങ്കെടുത്തു. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പിൽ കിഡ്നി, ലിവർ, ഷുഗർ, കൊളെസ്ട്രോൾ എന്നിവ അറിയാനുള്ള രക്തപരിശോധനയും, കുട്ടികളുടെ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഇ എൻ ടി, കണ്ണ് രോഗ വിദഗ്ദർ, സ്കിൻ, ഓർത്തോ, അങ്ങിനെ എല്ലാവിഭാഗത്തിലുമുള്ള വിദഗ്ധരുടെ പരിശോധനയും ...

പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർ “അന്താരാഷ്ട്ര മനുഷ്യാവകാശദിനം – ഡിസംബർ 10 “ ആചരിച്ചു

പ്രവാസി ലീഗൽ സെൽ - കുവൈറ്റ് ചാപ്റ്റർ, അബ്ബാസ്സിയ ഐ എ സി സി ഹാളിൽ വെച്ച്  അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.പ്രമുഖ കുവൈറ്റ് മനുഷ്യാവകാശ സംരക്ഷകയും, മനുഷ്യാവകാശ സ്കൂൾ സ്ഥാപകയുമായ  ശ്രീമതി.ഹദീൽ ബുക്രൈസ്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു.പ്രശസ്ത കുവൈറ്റി അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുത്തേരി മുഖ്യാതിഥിയായിരുന്നു.പ്രവാസി ലീഗൽ സെൽ-കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡ് ശ്രീ.ബാബു ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ.ബിജു സ്റ്റീഫൻ പൊതു സമൂഹത്തെ സ്വാഗതം ചെയ്തു. \"അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും അന്ത:സത്തയും\" എന്ന വിഷയത്തെ ആസ്പദമാക്കി ...

കേഫാക് സോക്കര്‍ ലീഗ് മല്‍സരങ്ങള്‍ ആവേശത്തിലേക്ക്

മിശ്രിഫ്:കേഫാക് സോക്കര്‍ ലീഗ്  മത്സരങ്ങളില്‍ സ്പാര്‍ക്സ് എഫ്.സിക്കും, കേരള ചാലഞ്ചേര്‍സിനും ചാമ്പ്യൻസ് എഫ്.സിക്കും  , യംഗ് ഷൂട്ടേര്‍സിനും  ജയം. കഴിഞ്ഞ ദിവസം മിശ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആന്‍ഡ്  സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ സ്പാര്‍ക്സ് എഫ്.സി ഏകപക്ഷീയമായ നാല്  ഗോളിന് സിയാസ്കോ കുവൈത്തിനെ  പരാജയപ്പെടുത്തി. സ്പാര്‍ക്സിന്  വേണ്ടി ആന്‍സന്‍ റെജി, റിഫക്കാത്ത്, ജസീലുദ്ദീന്‍, വികാസ് എന്നീവർ  ഗോളുകള്‍   നേടി. ജസീലുദ്ദീന്‍ മാന്‍  ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു. കേരള ...

സൗഭാഗ്യം കുവൈറ്റ്ക്രിസ്മസ് – പുതുവത്സരാഘോഷം സംഘടിപ്പിച്ചു

സൗഭാഗ്യം കുവൈറ്റ് സൗഹൃദ കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മംഗഫ് ഇന്ദ്രപ്രസ്ഥം ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജയൻ ആറന്മുള അധ്യക്ഷത വഹിച്ചു .ലോക കേരള സ ഭാഗം ശ്രീ ബാബു ഫ്രാൻസീസ്  ഉദ്ഘാടനം ചെയ്തു.പൊതു പ്രവർത്തകരായ നിസാർ കുന്നപ്പള്ളി, ലിജീ പ്രീയ ,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവിധമേഖകളിൽ പ്രവർത്തിച്ച് പ്രാവീണ്യം തെളിയിച്ച നിസാർ കുന്നപ്പള്ളി, ഷെമീർ മുഹമ്മദ് ആലുവ, മുബാസ്കാസീം, ശ്യാമ യോഹനാൻ, ഷീജശ്യാമ, സൂസന്ന, എന്നിവർക്ക് മെമന്റോ നൽകി ആദരിച്ചു. കൂട്ടായ്മയുടെ പുതിയ വർഷത്തേക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി.സംഗീത, നിർമല, നിഷാന്ത്, പ്രതീപ് ,അനിൽകുമാർ , ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സൗഭാഗ്യം ...

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രേദ്ധേയമായി

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ  വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട്  വനിതകൾക്കായി സെമിനാറും,  സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു.  ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ് ഡോ. രജനി രാമചന്ദ്രൻ  Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളിൽ വനിതകൾക്കായി എടുത്ത സെമിനാറിൽ 50 ലധികം വനിതകൾ പങ്കെടുത്തു. കൂടാതെ  വനിതകൾക്കായി പ്രത്യേകം ഹെൽത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. വനിതാ ...