കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി. പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന ഈദ് മിലൻ 2019 പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അറിയിച്ചു. കേരളം പ്രളയ കെടുതി നേരിടുന്ന സാഹചര്യത്തിലാണു പരിപാടി നിർത്തിവെച്ചതെന്നും അദ്ധേഹം വ്യക്തമാക്കി.പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ കെ.എം.സി.സി. സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Recent Comments