LOADING CLOSE

OICC

കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സിസാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം

യൂണിമണി കെഫാക് സോക്കര്‍ ലീഗ് : സി.എഫ്‌.സി സാല്‍മിയ,ബ്ലാസ്റ്റേര്‍സ് എഫ്.സി,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ടി.എസ്.എഫ്.സി ടീമുകള്‍ക്ക് ജയം മിശ്രിഫ് : യൂണിമണി കെഫാക്  സോക്കര്‍ ലീഗിലെ മത്സരങ്ങളില്‍  സി.എഫ്‌.സി സാല്‍മിയ,മാക് കുവൈത്ത്,കേരള ചാലഞ്ചേസ്, ബ്ലാസ്റ്റേര്‍സ് എഫ്.സി,ടി.എസ്.എഫ്.സി ടീമുകള്‍ക്ക് വിജയം.ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി . സി.എഫ്.സിക്ക് വേണ്ടി ജമാല്‍ സ്കോര്‍ ചെയ്തു. ഗോളുകള്‍ കൊണ്ട്‌ വല നിറഞ്ഞ രണ്ടാംമത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയാസ്‌കോ എഫ്. സിയെ തകര്‍ത്തെറിഞ്ഞു. മാക് കുവൈത്തിന് വേണ്ടി ഇബ്രാഹിം കുട്ടി നാല് ഗോളും കൃഷ്ണ ചന്ദ്രനും അനീഷും ഓരോ ഗോളുകള്‍ നേടി.തുടര്‍ന്ന് നടന്ന മത്സരത്തില്‍  കേരള ചാലഞ്ചേര്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സ് അബ്ബാസ്സിയയെ കീഴടക്കി.വിജയികള്‍ക്ക് വേണ്ടി ഷഹീര്‍ ഇരട്ട ഗോളും, ബിജു ഒരു ഗോളും സ്കോര്‍ ചെയ്തു. ലീഗില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്ലാസ്റ്റേര്‍സ് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ശബാബ് എഫ്.സിയെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേര്‍സിന് വേണ്ടി ഷമീറും ജസീലും ഓരോ ഗോളുകള്‍ നേടി. കരുത്തന്മാര്‍ തമ്മില്‍ ഏറ്റു മുട്ടിയ  അവസാന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടി.എസ്.എഫ്.സി കേരള സ്റ്റാറിനെ കീഴടക്കി.ആല്‍ബിയും സാബുവും ടി.എസ്.എഫ്.സിക്ക് വേണ്ടി ഓരോ ഗോളുകള്‍ നേടി. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ...

ഒ എൻ സി പി കുവൈറ്റ് – ക്വിറ്റ് ഇന്ത്യ ദിനാചരണം

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, \" ഗാന്ധിയൻ ആദർശങ്ങളിലൂടെ ,വർഗ്ഗീയതക്കെതിരെ \" എന്ന ആശയമുയർത്തി ,ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഐ എ സി സി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിച്ചതോടൊപ്പം ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ  നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച  സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു. ആനുകാലിക കാലഘട്ടത്തിൽ ...

ഒ എൻ സി പി കുവൈറ്റ് – ഉഴവൂർ വിജയൻ അനുസ്മരണം…

എൻ.സി.പി സംസ്ഥാന പ്രസിഡണ്ടും,കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാനും, സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയും,പ്രമുഖ ഗാന്ധിയനുമായിരുന്ന ശ്രീ  ഉഴവൂർ വിജയന്റെ രണ്ടാം ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ആചരിച്ചു. അബു ഹലീഫ എസ് വി ഹാളിൽ നടന്ന പരിപാടിയിൽ ഓവർസീസ്‌ എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ  സെക്രട്ടറി ജീവ്സ്  എരിഞ്ഞേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സൂരജ് പോണത്ത് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് ...