LOADING CLOSE

Sports

യുണിമണി കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം.

യുണിമണി കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം. മിശ്രിഫ് (കുവൈത്ത്): കേരള ഫുട്ബാള്‍ ഏക്സ്പ്പാര്‍ട്ട്സ്അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എട്ടാമത് യുണിമണികെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. ടൂര്‍ണമെന്റില്‍പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടനചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍താരങ്ങളായ   ജാസിം യാഖൂബ് , മുഹമ്മദ്‌  അല്‍ സായര്‍, മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ്‌ ഹസന്‍, അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ,യുണിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള  എന്നീവര്‍  മുഖ്യാതിഥികളായിരുന്നു.വിജയകരമായ ഏഴ് സീസണുകളിലും കിടയറ്റ പ്രകടനനങ്ങളായിരുന്നു പങ്കെടുത്ത മുഴുവന്‍ ടീമുകളും കാഴ്ചവച്ചത്. പ്രവാസികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതോടപ്പം തന്നെ മികച്ച ടീമിനെയും കളിക്കാരെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടയാണ് ഫുട്ബാള്‍ ലീഗിന് കേഫാക് തുടക്കം കുറിച്ചത്. ലീഗിന്റെ ഭാഗമായി നിരവധി ...

സ്പാര്‍ക്സ് എഫ്.സി സ്പാര്‍ക്സ് എഫ്.സി ജേഴ്സി പ്രകാശനം ചെയ്തുജേഴ്സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: സ്പാര്‍ക്സ് എഫ്.സി ജേഴ്സി പ്രകാശനം സാല്‍മിയ ഹാര്‍മണി ഹാളില്‍ വെച്ച് നടന്നു. സ്പാര്‍ക്സ് പ്രസിഡണ്ട് നൗഷാദിന്‍റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  യുനിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള  ഗ്രാന്‍ഡ്‌ റീജിണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിക്ക് കേഫാക്  സോക്കര്‍ ലീഗ്  ജേഴ്സി കൈമാറി. കേഫാക് മാസ്റ്റര്‍ ലീഗ് ജേഴ്സി പ്രകാശനം  അയൂബ് കച്ചേരി രഞ്ജിത്ത് പിള്ളക്ക് നല്‍കി നിര്‍വ്വഹിച്ചു. കേഫാക് ഉപദേശക സമിതി ചെയര്‍മാന്‍  ആഷിഖ് ഖാദിരി , കേഫാക് പ്രതിനിധികളായ ഷബീര്‍ , തോമസ്‌ ...